പെട്രോള്‍ വില: സിപിഎം പ്രതിഷേധിക്കും
ദില്ലി: പെട്രോള്‍, ഡീസല്‍ വില കൂട്ടിയതില്‍ പ്രതിഷേധിക്കാന്‍ സിപിഎം തീരുമാനിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
ആഗസ്ത് ഒന്ന് ഞായറാഴ്ച സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാരാട്ട്.
പെട്രോള്‍, ഡീസല്‍ വില കൂട്ടിയതിനോട് പ്രതിഷേധിക്കാനുള്ള പരിപാടികള്‍ക്ക് സിപിഎം രൂപം നല്‍കും. ജനങ്ങള്‍ക്കു മേല്‍ തുടര്‍ച്ചയായി അമിതഭാരം അടിച്ചേല്പിക്കരുതെന്ന് സിപിഎം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സിപിഎമ്മിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറായില്ല- കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications