ബന്ദി പ്രശ്നം: സമയപരിധി നീട്ടി
ദില്ലി: റാഞ്ചികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരായ ബന്ദികളെ വധിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂര്‍ കൂടി നീട്ടി.
ആഗസ്ത് ഒന്ന് ഇന്ത്യന്‍ സമയം രാത്രി 8.30 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിക്കുന്ന ഗോത്രവര്‍ഗ നേതാവ് ഷെയ്ഖ് ഹിഷാം അല്‍-ദുലെയ്മി ഇക്കാര്യം കുവൈത്തി കമ്പനിയായ കെജിഎല്ലിനെ അറിയിക്കുകയായിരുന്നു. കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.
എല്ലാ ബന്ദികളും സുരക്ഷിതരാണെന്ന് ദുലെയ്മി അറിയിച്ചിട്ടുണ്ട്. സമയപരിധി നീക്കാന്‍ റാഞ്ചികളോട് അഭ്യര്‍ഥിക്കുമെന്ന് അഹമ്മദ് പറഞ്ഞു.
ബന്ദികളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ടതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യും. കെജിഎല്‍ കമ്പനി കുവൈത്ത് വിടുന്നത് സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. മധ്യസ്ഥത വഹിക്കുന്നവര്‍ മറ്റ് ചില പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച തുടരുകയാണ്.












Click it and Unblock the Notifications