കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകോപന സമിതി: പ്രഖ്യാപനം തിങ്കളാഴ്ച

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള യുപിഎയുടെയും ഇടതുപാര്‍ട്ടികളുടെയും ഏകോപനസമിതി രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ആഗസ്ത് രണ്ട് തിങ്കളാഴ്ചയുണ്ടായേക്കും.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി യുപിഎ നേതാക്കള്‍ കൂടിയാലോചന നടത്തിയതിന് ശേഷം സമിതിയിലെ അംഗങ്ങളെ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും.

സമിതി രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും സിപിഎം നേതാവ് ജ്യോതിബസുവും ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. നേരിട്ടുള്ള വിദേശനിക്ഷേപം ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ യുപിഎയും ഇടതുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഏകോപന സമിതി രൂപീകരിക്കുന്നതിന് നീക്കം നടന്നത്.

യുപിഎ ചെയര്‍പേഴ്സണ്‍ കൂടിയായ സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സമിതിയിലെ കോണ്‍ഗ്രസിന്റെ പ്രതിനിധികളായിരിക്കും. ഇടതുപാര്‍ട്ടികള്‍ സമിതി അംഗങ്ങളായി ഹര്‍കിഷന്‍ സുര്‍ജിത്ത്, സീതാറാം യെച്ചൂരി (സിപിഎം), എ. ബി. ബര്‍ദാന്‍, ഡി. രാജ (സിപിഐ), അഭാനി റോയ് (ആര്‍എസ്പി), ദേബഭ്രത വിശ്വാസ് (ഫോര്‍വേഡ് ബ്ലോക്ക്) എന്നിവരുടെ പേരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

യുപിഎയിലെ അംഗങ്ങളായ ആര്‍ജെഡിയെയും ഡിഎംകെയെയും പോലുള്ള പാര്‍ട്ടികള്‍ക്കും സമിതിയില്‍ പ്രാതിനിധ്യം വേണമെന്ന അഭിപ്രായമാണ് ഇടതുപാര്‍ട്ടികള്‍ക്കുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X