ബുധനാഴ്ച മോട്ടോര്‍ ബന്ദ്
തിരുവനന്തപുരം: സ്വകാര്യ ബസ്സുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ബസ് സമരം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആഗസ്ത് നാല് ബുധനാഴ്ച മോട്ടോര്‍ ബന്ദ് നടത്തുമെന്ന് കേരള സ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.
തിങ്കളാഴ്ച മുഖ്യമന്ത്രിയുമായും മന്ത്രിസഭാ ഉപസമിതിയുമായും തിങ്കളാഴ്ച വിവിധ യൂണിയനുകളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചയില്‍ അനുരഞ്ജനമായില്ലെങ്കില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് ബുധനാഴ്ച മോട്ടോര്‍ ബന്ദ് നടത്താനാണ് തീരുമാനം.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും കൂട്ടിയതോടെ ബസ് നിരക്ക് മിനിമം ചാര്‍ജ് മൂന്നര രൂപയാക്കണമെന്നും കിലോമീറ്ററിന് 20 പൈസ കൂട്ടണമെന്നുമുള്ള ആവശ്യങ്ങളില്‍ നിന്ന് ഒരു തരത്തിലും പിന്നോക്കം പോവില്ലെന്ന് കേരള സ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ഖാലിദ് മുണ്ടപ്പിള്ളി പറഞ്ഞു.












Click it and Unblock the Notifications