രജനിയുടെ മരണം: കൊലക്കുറ്റത്തിന് കേസ്
തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി രജനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പട്ടികജാതി വികസന ഡയറക്ടര്‍ ഒന്നാം പ്രതിയായി കൊലക്കുറ്റത്തിന് പൊലീസ് പ്രാഥമിക വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) ഫയല്‍ ചെയ്തു.
കുട്ടികളുടെ ഫീസ് കൈകാര്യം ചെയ്യുന്ന സെക്ഷന്‍ ഓഫീസര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പുഴനാട് ശാഖാ മാനേജര്‍, അടൂര്‍ എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് എന്നിവര്‍ കേസിലെ രണ്ട് മുതല്‍ അഞ്ച് വരെ പ്രതികളാണ്. അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി എഫ്ഐആര്‍ ഫയലില്‍ സ്വീകരിച്ചു.
രജനിയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഹായവേദി കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് അഞ്ച് പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്.
അര്‍ഹമായ ഫീസ് ആനുകൂല്യം നിഷേധിച്ചുവെന്നതാണ് ഒന്നും രണ്ടും പ്രതികള്‍ക്കെതിരായ കുറ്റം. വായ്പ നിഷേധിച്ചതിനാണ് ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പോസ്റ്മോര്‍ട്ട് ആറ് മണിക്കൂര്‍ വൈകിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്ന എന്ന കുറ്റമാണ് ആശുപത്രി സൂപ്രണ്ടിനെതിരെ ചുമത്തിയിരിക്കുന്നത്. രജനിക്ക് ടിസി നല്‍കാന്‍ കാലതാമസം വരുത്തിയെന്നതാണ് പ്രിന്‍സിപ്പലിനെതിരായ കുറ്റം. ഗൂഢാലോചന, നരഹത്യ, തെളിവ്നശിപ്പക്കല്‍, തെളിവ് നശിപ്പിക്കാന്‍ ശ്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications