Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിച്ചന്റെ അനുജന്‍ ആത്മഹത്യ ചെയ്തു

കഴക്കൂട്ടം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ അനുജന്‍ സന്തോഷ് (38) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. സന്തോഷിന്റെ ഒന്നര വയസുള്ളവളര്‍ത്തുമകളെ തൊട്ടില്‍ കയറില്‍ കെട്ടി തൂക്കിക്കൊന്ന നിലയിലും കണ്ടെത്തി.

കഴക്കൂട്ടം തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിന് സമീപമുള്ള വീട്ടിലാണ് സന്തോഷ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. ആത്മഹത്യാ കുറിപ്പില്‍ സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പറയുന്നു.

ജൂലൈ 31 ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സന്തോഷിനെയും വളര്‍ത്തുമകള്‍ ഗൗരിയെയും മരിച്ച നിലയില്‍ കണ്ടത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സന്തോഷിന്റെ ഭാര്യ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. സന്തോഷ് ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. കുട്ടിയെ തൊട്ടില്‍ കയറില്‍ തൂക്കി പ്ലാസ്റിക് കസേരയില്‍ ഇരുത്തിയ നിലയിലാണ് കണ്ടത്.

മണിച്ചന്റെ ആറാമത്തെ സഹോദരനാണ് സന്തോഷ്. നഗരത്തിലെ കാര്‍ മോഷ്ടാക്കളില്‍ നിന്നും മൂന്ന് കാറുകള്‍ വാങ്ങിയതിന്റെ പേരില്‍ സന്തോഷിനെതിരെ കേസുണ്ടായിരുന്നു. രണ്ടാഴ്ചയ്ക്കു മുമ്പാണ് സന്തോഷ് കേസില്‍ ജാമ്യത്തിലിറങ്ങിയത്. സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും തന്നെ അലട്ടുന്നുണ്ടെന്ന് സന്തോഷിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+