കുവൈത്ത് കമ്പനി ഇറാക്ക് വിടുന്നു
ബാഗ്ദാദ്: ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഇറാക്കി തീവ്രവാദികളുടെ ആവശ്യം അനുസരിച്ച് കുവൈത്തി കമ്പനിയായ കുവൈത്ത് ആന്റ് ഗള്‍ഫ് ലിങ്ക്സ് (കെജിഎല്‍) ഇറാക്ക് വിടാന്‍ ഒരുങ്ങുന്നതായി അറിയുന്നു.
യുഎസ് ആക്രമണത്തില്‍ മരിച്ച ഇറാക്കികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനും കമ്പനി തയ്യാറായിട്ടുണ്ടെന്നാണ് അറിയുന്നത്. ബന്ദികളാക്കപ്പെട്ടവരുടെ സ്ഥിതിയെന്താണെന്ന് അറിയാന്‍ അവരെ കാണണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്.
ബന്ദികളെ മോചിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിക്കുന്ന ഗോത്രവര്‍ഗ നേതാവ് ഷെയ്ഖ് ഹിഷാം അല്‍-ദുലെയ്മിയാണ് ഇക്കാര്യം അറിയിച്ചത്. റാഞ്ചികളുടെ ആവശ്യങ്ങള്‍ കമ്പനി അംഗീകരിക്കുന്നില്ലെങ്കില്‍ മധ്യസ്ഥശ്രമം അവസാനിപ്പിക്കുമെന്ന് നേരത്തെ ഷെയ്ഖ് ഹിഷാം അല്‍-ദുലെയ്മി പറഞ്ഞിരുന്നു.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തീവ്രവാദികളെ കൊല്ലുമെന്നാണ് തീവ്രവാദി സംഘടനയായ ഇസ്ലാമിക് സീക്രട്ട് ആര്‍മിയുടെ മുന്നറിയിപ്പ്.












Click it and Unblock the Notifications