ഷിബു സോറന്റെ ജാമ്യാപേക്ഷ തള്ളി
ജംതാര: ജെഎംഎം നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഷിബു സോറന്‍ ജമാത്രയിലെ ജില്ലാ സെഷന്‍സ് കോടതി (അതിവേഗ) ക്ക് മുമ്പാകെ ആഗസ്ത് രണ്ട് തിങ്കളാഴ്ച കീഴടങ്ങി. സോറന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.
നേരത്തെ കോടതിയില്‍ കീഴടങ്ങുന്നതിന് സോറന്‍ രണ്ട് മണി വരെ സമയം അനുവദിക്കണമെന്ന അപേക്ഷ നല്‍കുകയും അപേക്ഷ കോടതി അനുവദിക്കുകയും ചെയ്തിരുന്നു.
കോടതി പരിസരത്ത് ശക്തമായ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയത്. ഇവിടെ 144ാം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആഗസ്ത് രണ്ടിനകം കോടതി മുമ്പാകെ കീഴടങ്ങണമെന്ന് റാഞ്ചി ഹൈക്കോടതി വ്യാഴാഴ്ച സോറനോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications