Get Updates
Get notified of breaking news, exclusive insights, and must-see stories!

നദീജലതര്‍ക്കം: കേന്ദ്രത്തിന് നോട്ടീസ്

ദില്ലി: പഞ്ചാബിലെ നദീജലതര്‍ക്കത്തില്‍ ആഗസ്ത് രണ്ട് തിങ്കളാഴ്ച സുപ്രീംകോടതി കേന്ദ്രത്തിനും ആറ് സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. നദീജല തര്‍ക്ക കരാര്‍ റദ്ദാക്കിയ പഞ്ചാബ് സംസ്ഥാനസര്‍ക്കാരിന്റെ നടപടിയുടെ നിയമസാധുത ആരാഞ്ഞ രാഷ്ട്രപതിയ്ക്ക് മറുപടി നല്കുകയായിരുന്നു സുപ്രീംകോടതി.

കേന്ദ്രത്തിനും പഞ്ചാബ്, ഹര്യാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ദില്ലി എന്നീ ആറ് സംസ്ഥാനങ്ങള്‍ക്കുമാണ് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുന്നത്. ചീഫ് ജസ്റിസ് ആര്‍.സി. ലഹോതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ചാണ് നോട്ടീസയയ്ക്കാന്‍ തീരുമാനിച്ചത്. അയോധ്യ പ്രശ്നത്തിലെന്നതുപോലെ നദീജലതര്‍ക്കത്തില്‍ പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയിലും ഒരു പൊതുനോട്ടീസ് സുപ്രീംകോടതി അയയ്ക്കണമെന്ന അറ്റോര്‍ണി ജനറല്‍ മിലന്‍ ബാനര്‍ജിയുടെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു.

ആറാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്കാന്‍ കേന്ദ്രത്തോടും ആറ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളുമായുള്ള നദീജലകരാര്‍ റദ്ദാക്കിയ പഞ്ചാബ് സര്‍ക്കാരിന്റെ നടപടി ഭരണഘടനാനുസൃതമാണോ എന്നതുള്‍പ്പെടെ നാല് ചോദ്യങ്ങളാണ് രാഷ്ട്രപതി കലാം സുപ്രിംകോടതിയോട് ആരാഞ്ഞിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+