ബസ് സമരം: അനൗപചാരിക ചര്‍ച്ച നടന്നു
തിരുവനന്തപുരം: ബസ് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകള്‍ മന്ത്രിസഭാ ഉപസമിതിയുമായി ആഗസ്ത് രണ്ട് തിങ്കളാഴ്ച ചര്‍ച്ച നടത്തി.
മന്ത്രി കെ. സുധാകരന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി നിര്‍ദേശിച്ചത് അനുസരിച്ചാണ് ഉപസമിതിയുമായി ചര്‍ച്ച നടത്തിയതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം ഉപസമിതി അംഗങ്ങള്‍ മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ടു.
സമരം അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പ് ധാരണ തിങ്കളാഴ്ച വൈകീട്ടോടെ ഉണ്ടാവുമെന്നാണ് അറിയുന്നത്. ബസ് നിരക്ക് വര്‍ധിപ്പിക്കുമെന്ന ഉറപ്പ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ സമരം അവസാനിപ്പിക്കാമെന്ന നിലപാടിലാണ് ബസ്സുടമകള്‍. തിങ്കളാഴ്ച വൈകീട്ട് ബസ്സുടമകളുമായും മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തിയേക്കും.












Click it and Unblock the Notifications