കെ.ടി.തോമസ് കമ്മിഷന്‍ യോഗം ചേര്‍ന്നു
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് ഘടന നിര്‍ണയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്റെ യോഗം ആഗസ്ത് രണ്ട് തിങ്കളാഴ്ച ചേര്‍ന്നു.
കമ്മിഷന്റെ പ്രവര്‍ത്തനം ഇനിയും തുടരേണ്ടതുണ്ടോയെന്ന് സര്‍ക്കാരിനോട് ആരായാന്‍ യോഗം തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സ്വാശ്രയ പ്രൊഫഷണല്‍ കോളജ് നിയമത്തിലെ ഫീസ് സംബന്ധിച്ച വ്യവസ്ഥ സുപ്രിം കോടതി സ്റേ ചെയ്യുകയും കെ. ടി. തോമസ് കമ്മിഷന്‍ നിര്‍ദേശിച്ച ഫീസ് ഈടാക്കുകയും ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മിഷന്‍ യോഗം ചേര്‍ന്നത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ച വിവാദത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് കെ. ടി. തോമസ് വ്യക്തമാക്കി.












Click it and Unblock the Notifications