കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ.വി.കെ. മാണി അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കോട്ടയം: ഗിന്നസ് ബുക്ക് റെക്കോഡുടമയും പ്രമുഖ ദന്തഡോക്ടറുമായ ഡോ. വി.കെ. മാണി അന്തരിച്ചു. അദ്ദേഹത്തിന് 95 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്ന അദ്ദേഹം ആഗസ്ത് രണ്ട് തിങ്കളാഴ്ച രാവിലെയാണ് അന്തരിച്ചത്.

ഏറ്റവും കൂടുതല്‍ കാലം പ്രാക്ടീസ് ചെയ്ത ദന്തരോഗവിദഗ്ധരന്‍ എന്ന നിലയ്ക്കാണ് ഡോ.വി.കെ. മാണിയുടെ പേര് ഗിന്നസ് ബുക്കില്‍ ചേര്‍ക്കപ്പെട്ടത്. 65 വര്‍ഷമാണ് ഇദ്ദേഹം ദന്തഡോക്ടര്‍ എന്ന നിലയില്‍ ചികിത്സാരംഗത്ത് ചെലവഴിച്ചത്. 1935 മാര്‍ച്ച് 28നാണ് കോട്ടയം കെ.കെ. റോഡിലെ ക്ലിനിക്കില്‍ അദ്ദേഹം പ്രാക്ടീസ് തുടങ്ങിയത്. 90 വയസ്സുവരെ ചികിത്സാരംഗത്തുണ്ടായിരുന്നു.

പുതിയ പുതിയ ചികിത്സാരീതികളും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതിനാല്‍ അവസാനനാളുകള്‍ വരെ അദ്ദേഹത്തിനടുത്ത് രോഗികളുടെ തിരക്കായിരുന്നു. പ്രാക്ടീസ് തുടങ്ങി കുറച്ചുകാലത്തിനുള്ളില്‍ പേരെടുത്ത ഡോ.മാണിയെത്തേടി വിശിഷ്ടവ്യക്തികളും എത്തുക പതിവായിരുന്നു. യു.എന്‍. ധേബറിനെപ്പോലുള്ള രാഷ്ട്രീയനേതാക്കള്‍, ജി.വി. രാജ, കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടി എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു.

ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ പ്രസിഡന്റ്, റോട്ടറി ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് നാല് മക്കളുണ്ട്: ബാംഗ്ലൂരില്‍ ബിസിനസ്സ്കാരനായ അജിത്, കഞ്ഞിക്കുഴിയില്‍ ഡന്റല്‍ പ്രാക്ടീസ് നടത്തുന്ന ഡോ. റോമേഷ്, കപ്പലില്‍ കേറ്ററിംഗ് ഓഫീസറായ അനില്‍, കൊച്ചിയില്‍ ടാറ്റാ സ്പൈസസില്‍ മാനേജരായ സന്തോഷ് എന്നിവര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X