Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം: കോവളം കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ആഗസ്ത് രണ്ട് തിങ്കളാഴ്ച പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. യുവമോര്‍ച്ച സംസ്ഥാനനേതാവ് സുരേന്ദ്രന്റെ കയ്യിലെയും കാലിലെയും എല്ലുകള്‍ പൊട്ടിയതായും പറയുന്നു.

കല്ലേറ് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡുകള്‍ എറിയുകയും കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ചെയ്തു. ഗ്രനേഡ് എറിയുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഒട്ടേറെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പലരുടെയും തലപൊട്ടി. കണ്ണീര്‍വാതക പ്രയോഗത്തെ തുടര്‍ന്ന് ചിതറിയോടിയ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പിറകെയോടി പൊലീസ് മര്‍ദിച്ചു.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ കോവളം ജംഗ്ഷനില്‍ നിന്നാണ് കോവളം കൊട്ടാരത്തിലേക്കുള്ള മാര്‍ച്ച് തുടങ്ങിയത്. കൊട്ടാരവളപ്പില്‍ കടക്കുന്നതു പൊലീസ് തടഞ്ഞതോടെ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരില്‍ നിന്നും കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡുകള്‍ എറിയുകയും കണ്ണീര്‍വാതപ്രയോഗം നടത്തുകയും ചെയ്തു.

മാര്‍ച്ചിന് നേതൃത്വം നല്‍കിയ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍, സെക്രട്ടറി സുരേഷ് വിനോദ്, ജില്ലാ പ്രസിഡന്റ് ചെമ്പഴന്തി ഉദയന്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+