ഇറാഖ്:ക്രിസ്ത്യന്‍പള്ളികള്‍ക്ക് മുന്നില്‍ സ്ഫോടനം
ബാഗ്ദാദ്: ഇറാഖില്‍ അഞ്ച് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് മുന്നില്‍ നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.
വൈകുന്നേരത്തെ പ്രാര്‍ത്ഥന അവസാനിച്ച ഉടനെയായിരുന്നു സ്ഫോടനം. 12 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ എത്രയെന്ന് കൃത്യമായി കണക്കാക്കിയിട്ടില്ലെന്ന് ഇറാഖിലെ ആഭ്യന്തരമന്ത്രാലയവക്താവ് പറഞ്ഞു. വത്തിക്കാന്‍ ഈ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. കഴിഞ്ഞ 15 മാസത്തെ കലാപത്തിനിടയ്ക്ക് ഇതാദ്യമായാണ് ക്രിസ്ത്യന്‍ പള്ളികളെ ലാക്കാക്കി സ്ഫോടനം നടക്കുന്നത്. ഇത് ഇറാഖില്‍ ഒരു മതകലാപത്തിന് തുടക്കമിടുമോ എന്ന് ആശങ്ക പരത്തിയിട്ടുണ്ട്.
തെക്കന്‍ ബാഗ്ദാദില്‍ ചാല്‍ദിയന്‍ പള്ളിയുടെ കാര്‍പോര്‍ച്ചിലാണ് ഒരു സ്ഫോടനം നടന്നത്. തീവ്രവാദി കാര്‍ പോര്‍ച്ചിലേക്ക് കാറോടിച്ച് കയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ബാഗ്ദാദിലെ അര്‍മീനിയന്‍ പള്ളിയിലും അസിറിയന്‍ പള്ളിയിലും 15 മിനിറ്റിന്റെ ഇടവേളയിലാണ് സ്ഫോടനം നടന്നത്. പള്ളിയുടെ ചില്ലുജനാലകള്‍ തകര്‍ന്നു. പ്രാര്‍ത്ഥനാവേളയിലായിരുന്നു ഇവിടുത്തെ സ്ഫോടനം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications