പരാഗ്വെയില്‍ തീപ്പിടുത്തം: 274 മരണം
അസുന്‍സിയോന്‍: പരാഗ്വെയുടെ തലസ്ഥാനമായ അസുന്‍സിയോനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ 274 പേര്‍ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഒരു ടിവി ചാനലാണ് 274 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച വലിയ ജനത്തിരക്കുള്ളപ്പോഴാണ് തീപ്പിടുത്തമുണ്ടായത്.
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. 300 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് വെളിപ്പെടുത്തി.
കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടാവുന്നതിന് മുമ്പ് ഒരു സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ താഴത്തെ നില തകര്‍ന്നു.












Click it and Unblock the Notifications