എയ്ഡ്സ് വാക്സിന് മുന്‍ഗണന: കലാം
ദില്ലി: എയ്ഡ്സിനുള്ള വാക്സിന്‍ ഉണ്ടാക്കുന്നതിനുള്ള ഗവേഷണ പരിശ്രമങ്ങള്‍ക്ക് വൈദ്യരംഗത്തുള്ളവര്‍ മുന്‍ഗണന നല്കണമെന്ന് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം.
രാഷ്ട്രപതി ഭവനില്‍ ആഗസ്ത് മൂന്ന് ചൊവാഴ്ച ബി.സി. റോയി നാഷണല്‍ അവാര്‍ഡ് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എയ്ഡ്സ് ഗവേഷണരംഗത്ത് ഏറെ മുന്നേറിയിരിക്കുകയാണ്. അടുത്ത ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ എയ്ഡ്സിനുള്ള വാക്സിന്‍ പരീക്ഷണാര്‍ത്ഥത്തില്‍ പ്രയോഗിയ്ക്കാവുന്ന ദശയിലെത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. - രാഷ്ട്രപതി പറഞ്ഞു.
എയ്ഡ്സ് വാക്സിന്റെ കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ മുന്‍ഗണന നല്കണം. എയ്ഡ്സും ടിബിയും ഏറ്റവും വലിയ കൊലയാളിയായി മാറാന്‍ പോവുകയാണ്. രോഗത്തിനുള്ള പ്രതിരോധവാക്സിന്‍ തന്നെയാണ് ഇതിന് പ്രതിവിധി. - കലാം പറഞ്ഞു.












Click it and Unblock the Notifications