തെഹ്റിഡാമില്‍ ഉരള്‍പൊട്ടി; 9മരണം
തെഹ്റി(ഉത്തരാഞ്ചല്‍): തെഹ്റി അണക്കെട്ടിലുണ്ടായി ഉരുള്‍പൊട്ടലില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ഭൂഗര്‍ഭ ടണലുകളില്‍ ഒന്നിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ എത്രപേര്‍ ഈ ഭൂഗര്‍ഭ തുരങ്കത്തില്‍ ജോലി ചെയ്തിരുന്നു എന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഭാഗീരഥി നദിയില്‍ വെള്ളം അപായകരമായ തോതില്‍ ഉയര്‍ന്നതാണ് ദുരന്തത്തിന് കാരണമായത്. നദീജലനിരപ്പുയര്‍ന്നതിനാല്‍ തെഹ്റി പട്ടണത്തിലെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടയിലായിരുന്നു.
ഇതുവരെ ഒമ്പത് ജഡങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. പരിക്കേറ്റ ഏതാനും പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications