പട്ന-കുര്‍ള പാളംതെറ്റി; 6 പേര്‍ക്ക് പരിക്ക്
ഖാണ്ഡ്വ(മധ്യപ്രദേശ്): പട്ന-കുര്‍ള ജനത എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ ആറ്പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
ജൂലൈ മൂന്ന് ചൊവാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മാണ്ഡ്വ സ്റേഷന് സമീപംവച്ച് തീവണ്ടിയുടെ 14 ബോഗികള്‍ പാളം തെറ്റി.
പാളത്തിലെ കുഴപ്പമാണ് അപകടത്തിന് വഴിവച്ചതെന്ന് കരുതുന്നു. മുംബൈയ്ക്കും വടക്കേയിന്ത്യയ്ക്കും ഇടയിലുള്ള തീവണ്ടി ഗതാഗതം സ്തംഭിച്ചു. പല തീവണ്ടികളും നാഗ്പൂര്‍-ബുസാവല്‍ വഴി തിരിച്ചുവിട്ടിരിയ്ക്കുകയാണ്.
യാത്രക്കാരെയെല്ലാം മറ്റൊരു തീവണ്ടിയില്‍ ഭുസാവല്‍ സ്റേഷനില്‍ എത്തിച്ചു. റെയില്‍വേ അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.












Click it and Unblock the Notifications