കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെങ്ങ് വീണ് 13 പേര്‍ക്ക് പരിക്ക്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ബേപ്പൂര്‍ എല്‍പിസ്കള്‍ കെട്ടിടത്തിന് മുകളില്‍ തെങ്ങ് വീണ് 12 കുട്ടികള്‍ക്കും അധ്യാപികക്കും പരിക്കേറ്റു.

ശക്തമായ കാറ്റില്‍ തെങ്ങ് കെട്ടിടത്തിന് മേല്‍ മറിഞ്ഞുവീണാണ് അപകടമുണ്ടായത്. തെങ്ങ് വീണതിനെ തുടര്‍ന്ന് ഓട് പൊട്ടി വീണാണ് അധ്യാപികക്കും കുട്ടികള്‍ക്കും പരിക്കേറ്റത്. ആഗസ്ത് മൂന്ന് ചൊവാഴ്ച ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം.

അധ്യാപിക പയ്യോളി പരിയാരത്ത് ഗോവിന്ദന്റെ ഭാര്യ ഷെറിന്‍ (39), ഒന്നാം ക്ലാസ് വിദ്യാര്‍ഥികളായ ഗായത്രി, ഗംഗാധരന്‍, അമൃത രാമകൃഷ്ണന്‍, ശ്രീതു രാജന്‍, വിഷ്ണു പീതാംബരന്‍, കൃഷ്ണ ഉണ്ണിക്കൃഷ്ണന്‍, ശ്രുതി സുധാപ്രകാശ്, ആദര്‍ശ് ദിനേശ്, അനഘ സുരേഷ്ബാബു, വര്‍ഷ വിശ്വംഭരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അഞ്ച് കുട്ടികള്‍ക്കും അധ്യാപികക്കും തലക്കാണ് പരിക്കേറ്റത്. മറ്റ് കുട്ടികളുടെ പരിക്ക് നിസ്സാരമാണ്. പരിക്കേറ്റവരെ ബേപ്പൂര്‍ ആര്‍എം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X