കോഴിക്കോട് ബുധനാഴ്ച ഹര്‍ത്താല്‍
തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകരെ ആഗസ്ത് രണ്ട് ചൊവാഴ്ച ലാത്തിച്ചാര്‍ജ്ജ് ചെയ്തതില്‍ പ്രതിഷേധിച്ച് ആഗസ്ത് മൂന്ന് ബുധനാഴ്ച ബിജെപി കോഴിക്കോട് ഹര്‍ത്താല്‍ നടത്തും.
ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ചൊവാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ബുധനാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
കോവളം കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ച് ചൊവാഴ്ച തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തിയിരുന്നു. ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.












Click it and Unblock the Notifications