Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരക്ക് കൂട്ടും; ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: അടുത്ത മാസം നിരക്ക് കൂട്ടുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി നടന്നുവരുന്ന സ്വകാര്യ ബസ് പണിമുടക്ക് ബസ്സുടമകള്‍ പിന്‍വലിച്ചു.

പുതിയ ബസ് നിരക്കുകള്‍ സപ്തംബര്‍ ഒന്നിന് പ്രഖ്യാപിക്കുമെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബസ്സുടമകളുടെയും ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ആഗസ്ത് രണ്ട് തിങ്കളാഴ്ച നടത്തിയ ചര്‍ച്ചകളിലാണ് ബസ് നിരക്ക് കൂട്ടാനും ബസ് സമരം പിന്‍വലിക്കാനും ധാരണയായത്.

നിരക്ക് വര്‍ധന ഏത് രീതിയിലായിരിക്കണമെന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ആഗസ്ത് 11ന് ആരംഭിക്കുമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. മന്ത്രിസഭാ ഉപസമിതി വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക.

അടിക്കടി പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് കൂട്ടുകയല്ലാതെ നിവൃത്തിയില്ലെന്ന കാര്യം സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ബസുടമകള്‍ പിഴ കൂടാതെ വാഹനനികുതി അടക്കേണ്ട തീയതി പത്ത് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാനിരക്കിലെ ആനുകൂല്യം തുടരുമെന്ന് മന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെ തീരുമാനം തൃപ്തികരമല്ലെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സമരത്തില്‍ പിന്‍മാറുന്നതെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ഖാലിദ് മുണ്ടപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+