Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്

കോഴിക്കോട്: കഴിഞ്ഞ ദിവസം കോവളം കൊട്ടാരത്തിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ഐജി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തു.

ആഗസ്ത് മൂന്ന് ചൊവാഴ്ച രാവിലെ 11 മണിക്ക് തുടങ്ങിയ മാര്‍ച്ചില്‍ ഇരുന്നൂറോളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് നടക്കാവ് ഐജി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. മാര്‍ച്ചിന്റെ പിന്‍നിരയില്‍ നിന്നും കല്ലേറുണ്ടായപ്പോഴാണ് പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങിയത്. പ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡ് എറിയുകയും ചെയ്തു.

ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിന്നീട് കൂട്ടംചേര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കല്ലെറിഞ്ഞു. പൊലീസിന് നേരെയും കല്ലേറ് നടത്തി. യുവമോര്‍ച്ച നേതാവ് സി. രഘുനാഥിനെ പൊലീസ് കസ്റഡിയിലെടുത്തു.

കൊച്ചിയില്‍ ഡിഐജി ഓഫീസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പൊലീസ് വലയം ഭേദിച്ചുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+