Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനേജ്മെന്റ് സീറ്റുകാര്‍ക്ക് ക്ലാസ് തുടങ്ങി

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് മെറിറ്റ് സീറ്റുകള്‍ക്ക് യോഗ്യതയുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം അനിശ്ചിത്വത്തിലായിരിക്കെ, സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് നേടിയവര്‍ക്ക് ക്ലാസുകള്‍ തുടങ്ങി.

മാനേജ്മെന്റുകളുടെ കണ്‍സോര്‍ഷ്യമാണ് ക്ലാസ് തുടങ്ങിയ വിവരം അറിയിച്ചത്. സര്‍ക്കാരിന്റെ സ്വാശ്രയ പ്രൊഫണല്‍ കോളജ് നിയമത്തിലെ ഫീസ് വ്യവസ്ഥ സ്റേ ചെയ്ത സുപ്രിം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നിര്‍ത്തിവയ്ക്കുകയും എഞ്ചിനീയറിംഗ് കോളജുകളിലേക്കുള്ള കൗണ്‍സിലിംഗ് മാറ്റിവയ്ക്കുകയും ചെയ്തത്.

മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് നേടിയവര്‍ക്ക് ക്ലാസുകള്‍ തുടങ്ങിയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഈ തീരുമാനം കൈകൊണ്ടത്.

എഞ്ചിനീയറിംഗ് കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലേക്ക് ആഗസ്ത് 31ന് പ്രവേശനപരീക്ഷ നടത്താന്‍ മാനേജ്മെന്റുകള്‍ തീരുമാനിച്ചിട്ടുണ്ട്.

ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്റെ ഉത്തരവിന് വിരുദ്ധമായാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലേക്ക് പ്രവേശനം നടത്തിയത്. മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനപരീക്ഷക്ക് നിയമസാധുതയില്ലെന്ന കമ്മിഷന്‍ ഉത്തരവിനെ വകവയ്ക്കാതെ ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുകയും ക്ലാസുകള്‍ തുടങ്ങുകയും ചെയ്തിരിക്കുകയാണ്. പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി ആഗസ്ത് രണ്ട് ചൊവാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+