മാനേജ്മെന്റുകളുമായി വീണ്ടും ചര്‍ച്ച
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനം, ഫീസ് ഘടന എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ വീണ്ടും മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയേക്കും.
സ്വാശ്രയ പ്രൊഫഷണല്‍ കോളജ് നിയമത്തിലെ ഫീസ് വ്യവസ്ഥ സുപ്രിം കോടതി സ്റേ ചെയ്യുകയും ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ നിര്‍ദേശിക്കുന്ന ഫീസ് ഈടാക്കണമെന്നും സുപ്രിം കോടതി വിധി വന്നതോടെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് ഒഴിവാക്കാന്‍ മാനേജ്മെന്റുകളുമായി ധാരണയിലെത്താനാണ് സര്‍ക്കാരിന്റെ നീക്കം.
മാനേജ്മെന്റുകളുമായി യുദ്ധത്തിന് ഒരുങ്ങുന്നത് ഇപ്പോഴത്ത സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്ന് യുഡിഎഫിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രശ്നത്തില്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തി ഒരു തീരുമാനത്തിലെത്താനാണ് യുഡിഎഫിന്റെ ശ്രമം.
ആഗസ്ത് മൂന്ന് ചൊവാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗം ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ നിര്‍ദേശിക്കുന്ന ഫീസ് ഈടാക്കുന്നതിനെ അംഗീകരിക്കുന്ന തരത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളാനാണ് യോഗത്തിന്റെ നിര്‍ദേശം.


Click it and Unblock the Notifications