തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം: കോവളം കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ആഗസ്ത് മൂന്ന് ചൊവാഴ്ച തിരുവനന്തപുരം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കടകള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങുന്നുള്ളൂ. ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായെങ്കിലും പൊതുവെ ഹര്‍ത്താല്‍ സമാധാനപരമാണ്. രാവിലെ 10 മണിവരെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയിരുന്നെങ്കിലും പട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ബസിന് കല്ലെറിഞ്ഞതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചു.
ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചൊവാഴ്ച രാവിലെ കിഴക്കേ കോട്ടയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ചൊവാഴ്ച തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications