കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ദികളുടെ മോചനം: പ്രതീക്ഷ വീണ്ടും

  • By Staff
Google Oneindia Malayalam News

ദില്ലി: തീവ്രവാദികള്‍ ബന്ദികളാക്കിയ മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഏഴ് പേരുടെ മോചനം സംബന്ധിച്ച് വീണ്ടും പ്രതീക്ഷ. തങ്ങളുടെ മധ്യസ്ഥനായ ഷേഖ് ഹിഷാം അല്‍-ദുലൈയ്മി ബന്ദികളായ ഏഴ് ട്രക്ക് ഡ്രൈവര്‍മാര്‍ ജോലി ചെയ്തിരുന്ന കുവൈത്തി കമ്പനി കെജിഎല്ലുമായി ചര്‍ച്ച തുടരുമെന്ന് തീവ്രവാദികള്‍ അറിയിച്ച സാഹചര്യത്തിലാണിത്. ബന്ദികള്‍ തീവ്രവാദികളുടെ പിടിയിലായിട്ട് രണ്ടാഴ്ച പിന്നിട്ട് കഴിഞ്ഞു.

ദുലൈയ്മി മധ്യസ്ഥചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ദുലൈമി വീണ്ടും കെജിഎല്ലുമായി ചര്‍ച്ച തുടരുമെന്ന് തീവ്രവാദികളുടെ സംഘടനയായ ഹോള്‍ഡേഴ്സ് ഓഫ് ബ്ലാക് ബാനറില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദാണ് അറിയിച്ചത്.

ദുലൈയ്മിയും കെജിഎല്ലും തമ്മിലുള്ള ചര്‍ച്ചയെ സ്വാഗതം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി ഇറാഖില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X