സാപ് 1900 പേരെ നിയമിക്കും
ബാംഗ്ലൂര്‍: ജര്‍മന്‍ സോഫ്റ്റ്വേര്‍ നിര്‍മാണ കമ്പനിയായ സാപ് എജി ബാംഗ്ലൂരിലെ വികസനകേന്ദ്രത്തില്‍ 2006 അവസാനത്തോടെ1900 സോഫ്റ്റ്വേര്‍ പ്രോഗ്രാമര്‍മാരെ കൂടി നിയമിക്കും.
ഇതോടെ ബാംഗ്ലൂരിലെ കമ്പനിയുടെ സോഫ്റ്റ്വേര്‍ വികസനകേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം 3000 ആവും. ജര്‍മനിക്ക് പുറത്തെ സാപി ന്റെ ഏറ്റവും വലിയ വികസനകേന്ദ്രമായിരിക്കും ബാംഗ്ലൂരിലേത്. ഇപ്പോള്‍ ബാംഗ്ലൂരില്‍ 1100 ഡെവലപ്പര്‍മാരാണുള്ളത്. 2004 അവസാനത്തോടെ 400 പേരെ കൂടി കമ്പനി നിയമിക്കും.
ബാംഗ്ലൂരിലെ വൈറ്റ്ഫീല്‍ഡിലെ 21 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വികസനകേന്ദ്രം വിപുലീകരിക്കുന്നതിനായി ഏകദേശം109 കോടി രൂപ കമ്പനി ചെലവഴിക്കും. സാപിന് ലോകത്തെ വിവിധ വികസനകേന്ദ്രങ്ങളിലായി 30,000 ജീവനക്കാരാണുള്ളത്.












Click it and Unblock the Notifications