അഹമ്മദ് അദ്വാനിയുമായി ചര്‍ച്ച നടത്തി
ദില്ലി: ഇറാഖിലെ ഇന്ത്യക്കാരായ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ലോക്സഭയിലെ പ്രതിപക്ഷനേതാവ് എല്‍. കെ. അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി.
ബന്ദികളെ മോചിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തെന്ന് കൂടിക്കാഴ്ചക്ക് ശേഷം അഹമ്മദ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി, കേന്ദ്രമന്ത്രിമാരായ പ്രണബ് മുക്കര്‍ജി, ഗുലാംനബി ആസാദ്, ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എന്നിവരെയും ബന്ദി മോചനത്തിനായി നടത്തുന്ന ശ്രമങ്ങളെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് അഹമ്മദ് വ്യക്തമാക്കി.












Click it and Unblock the Notifications