Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി കനിഞ്ഞില്ല; ധനഞ്ജയിന് വധശിക്ഷ

ദില്ലി: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ നേരിടുന്ന ബംഗാളിയായ ധനഞ്ജയ് ചാറ്റര്‍ജിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി.

ദയാഹര്‍ജി ആഭ്യന്തര മന്ത്രാലയത്തിന് തിരിച്ചയച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ തീരുമാനം പശ്ചിമബംഗാള്‍ സര്‍ക്കാരിനെ അറിയിക്കുന്നതിനായി ഇത് പിന്നീട് നിയമ മന്ത്രാലയത്തിന് കൈമാറും.

അറ്റോണി ജനറലുള്‍പ്പെടെയുള്ള നിയമവിദഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം ചാറ്റര്‍ജിയുടെ ദയാഹര്‍ജി തള്ളാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് ചാറ്റര്‍ജി വധശിക്ഷക്ക് വിധിക്കപ്പെട്ടത്.

തന്റെ ദയാഹര്‍ജി തള്ളിയ പശ്ചിമബംഗാള്‍ ഗവര്‍ണറുടെ ഉത്തരവിനെതിരെ ചാറ്റര്‍ജി സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി ഈ മാസം ആദ്യം തള്ളിയിരുന്നു. രണ്ടാം തവണയാണ് രാഷ്ട്രപതിക്ക് ചാറ്റര്‍ജി ദയാഹര്‍ജി നല്‍കുന്നത്. 1994 ജൂലൈ 23നാണ് ഇതിന് മുമ്പ് ദയാഹര്‍ജി നല്‍കിയത്.

1991 ആഗസ്ത് 12നാണ് കല്‍ക്കത്ത സെഷന്‍സ് കോടതി ചാറ്റര്‍ജിക്ക് വധശിക്ഷ വിധിക്കുന്നത്. ഈ വിധി ഹൈക്കോടതിയും സുപ്രിം കോടതിയും പിന്നീട് ശരിവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+