തെഹ്റിഡാം ഉരള്‍പൊട്ടല്‍; 24മരണം
തെഹ്റി(ഉത്തരാഞ്ചല്‍): തെഹ്റി അണക്കെട്ടിലുണ്ടായി ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 24 ആയി. ഒരു സ്വകാര്യകമ്പനിയ്ക്ക് വേണ്ടി ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഭൂഗര്‍ഭ ടണലുകളില്‍ ഒന്നിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഏകദേശം 50 മുതല്‍ 60 വരെ തൊഴിലാളികള്‍ 100 അടി താഴ്ചയുള്ള ഭൂഗര്‍ഭതുരങ്കത്തില്‍ ജോലി ചെയ്തിരുന്നു. പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇവര്‍ പെട്ടുപോവുകയായിരുന്നു. ഇതില്‍ ഏതാനും പേര്‍ രക്ഷപ്പെട്ടു.
ബുള്‍ഡോസറുകളുടെയും ക്രെയിനുകളുടെയും സഹായത്തോടെ ഇവരെ രക്ഷിയ്ക്കാന്‍ ശ്രമങ്ങള്‍ ഇപ്പോഴും നടന്നുവരുന്നു. ഇതുവരെ 24 ജഡങ്ങള്‍ കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്ക്കുന്നതിനാല്‍ ഇനി കൂടുതല്‍ ജഡങ്ങള്‍ കണ്ടെടുക്കാനാവുമോ എന്ന കാര്യം സംശയമാണെന്നാണ് തെഹ്റി ഹൈഡ്രോ ഡവലപ്മെന്റ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications