Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയുടെ വിനോദനികുതി കുറയ്ക്കും

തിരുവനന്തപുരം: ചലച്ചിത്രമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സിനിമയുടെ വിനോദനികുതി കുറയ്ക്കുകയും പ്രദര്‍ശനനികുതി നീക്കം ചെയ്യുകയും ചെയ്യുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

വ്യാജ സീഡി തടയാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരും. ഷോ ടാക്സ് നിര്‍ത്തലാക്കും. തിയറ്ററുകാര്‍ പിരിയ്ക്കുന്ന സര്‍വീസ് ചാര്‍ജ് രണ്ട് രൂപയാക്കാനും തീരുമാനിച്ചു.

ആഗസ്ത് നാല് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രകൃതിക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തിരസഹായം നല്‍കും. ഇടുക്കി ജില്ലയിലെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി കെ. എം. മാണിയും വയനാട് ജില്ലയിലെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി ചെര്‍ക്കളം അബ്ദുള്ളയും മേല്‍നോട്ടം വഹിക്കും.

കോവളം കൊട്ടാരം കൈമാറിയിട്ടില്ല

കോവളം കൊട്ടാരം സ്വകാര്യകമ്പനിക്ക് കൈമാറിയ കേന്ദ്രത്തിന്റെ നടപടി സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+