Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തില്ല

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലെ ഫീസ് കുറയ്ക്കുന്നതു സംബന്ധിച്ച് മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ചര്‍ച്ച നടത്താന്‍ ആലോചനയില്ലെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ആഗസ്ത് നാല് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സപ്തംബര്‍ ഒന്നിന് ബസ് നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനും ബസ് ഉടമകള്‍ക്ക് നികുതി അടയ്ക്കാന്‍ 10 ദിവസത്തെ സാവകാശം നല്‍കുന്നതിനുമുള്ള മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനങ്ങള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്തെ അഞ്ച് നഴ്സിംഗ് കോളജുകള്‍ക്ക് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) പുതുക്കി നല്‍കും.

കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പരമാവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി സമിതി രൂപീകരിക്കും. ഇടുക്കിയില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായി അനര്‍ട്ടിന് 149 ഹെക്ടര്‍ സ്ഥലം അനുവദിച്ചു. കൊച്ചിയില്‍ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നതിന് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കും.

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+