Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടേലും ആല്‍വയും അടുത്തയാഴ്ചെയത്തും

ദില്ലി: കേരളത്തിലെ മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും പ്രവര്‍ത്തകസമിതിയംഗം മാര്‍ഗരറ്റ് ആല്‍വയും അടുത്തയാഴ്ച കേരളത്തിലെത്തിയേക്കും.

മന്ത്രിസഭാ പുന: സംഘടനക്ക് കളമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരുമെത്തുന്നത. ആഗസ്ത് ആദ്യവാരം തന്നെ എഐസിസി നിരീക്ഷകര്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഒരാഴ്ച വൈകിയാണ് ഹൈക്കമാന്റ് പ്രതിനിധികളെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് കേരളം സന്ദര്‍ശിച്ചിരുന്നെങ്കിലും അദ്ദേഹം മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല.

പുന:സംഘടന സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിനായി പട്ടേലും ആല്‍വയും യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയേക്കും. ഘടകകക്ഷി മന്ത്രിമാരെയും മാറ്റണമെന്ന അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഘടകകക്ഷി നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തുന്നത്.

കോണ്‍ഗ്രസിന്റെ പുതിയ മന്ത്രിമാര്‍ ആരൊക്കെയായിരിക്കുമെന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മന്ത്രിസ്ഥാനത്തേക്ക് സാധ്യതയുള്ള നേതാക്കളെന്ന നിലയില്‍ ഒരു ഡസനിലേറെ എംഎല്‍എമാരുടെ പേരുകള്‍ പരിഗണിക്കപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+