കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ഹര്‍ത്താല്‍ പൂര്‍ണം

  • By Super
Google Oneindia Malayalam News

കോഴിക്കോട്: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ കഴിഞ്ഞ ദിവസം നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ആഗസ്ത് നാല് ബുധനാഴ്ച കോഴിക്കോട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.

ജില്ലയിലെ മിക്ക ഭാഗങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. കെഎസ്ആര്‍ടിസി ബസുകള്‍ രാവിലെ സര്‍വീസ് നടത്തിയെങ്കിലും ചിലയിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചു.

പുലര്‍ച്ചെ നാലരക്ക് പരപ്പംപൊയിലില്‍ വച്ച് കല്പറ്റ-എറണാകുളം സൂപ്പര്‍ഫാസ്റ് ബസിന് നേരെ കല്ലേറുണ്ടായി. ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന് നേരെ താമരശേരി ഭാഗത്തു വച്ച് കല്ലേറുണ്ടായി.

പന്ന്യങ്കര, പയ്യാനിക്കല്‍, കണ്ണഞ്ചേരി, ബീച്ച്, മീഞ്ചന്ത എന്നീ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ തടസങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും പൊലീസെത്തി അവ നീക്കം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X