പേമാരി: വടക്കന്‍ ജില്ലകളില്‍ കനത്ത നാശം
കോഴിക്കോട്: അതിശക്തമായ മഴ തുടരുന്ന കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രകൃതിക്ഷോഭം കനത്ത നാശനഷ്ടം വിതച്ചു. ആഗസ്ത് നാല് ബുധനാഴ്ചയും ചിലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി.
കണ്ണൂര്‍ ജില്ലയില്‍ 125 വീടുകളും കാസര്‍കോട് ജില്ലയില്‍ 250ഓളം വീടുകളും കനത്ത മഴയില്‍ തകര്‍ന്നു. കണ്ണൂര്‍ ജില്ലയിലെ തൃക്കരിപ്പൂര്‍ എല്‍പി സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു.
വയനാട് ജില്ലയില്‍ മാനന്തവാടിയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ബാവലി പുഴ കരകവിഞ്ഞൊഴുകുകയാണ്. വയനാട് ജില്ലയില്‍ മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അപകടഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ബുധനാഴ്ച എല്ലാ സ്കൂളുകള്‍ക്കും ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ആറ് മണിക്കൂറിലും കമ്മിറ്റി യോഗം ചേരുന്നുണ്ട്. ജില്ലയിലെ മൂന്ന് താലൂക്കുകളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉന്നതോദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
വടക്കന്‍ ജില്ലകളില്‍ പലയിടത്തും ടെലഫോണ്‍, വൈദ്യുതി റെലനുകള്‍ പൊട്ടിവീണ നിലയിലാണ്. വ്യാപകമായ കൃഷിനാശവുമുണ്ടായി.












Click it and Unblock the Notifications