അമലിനെയും അമൃതയെയും തടഞ്ഞു
ചെറുവത്തൂര്‍: കണ്ണൂരിലെ എച്ച്ഐവി ബാധയുള്ള കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചെങ്കിലും ചെറുവത്തൂരില്‍ എച്ച്ഐവി ബാധയുള്ള രണ്ട് കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചു.
ചെറുവത്തൂര്‍ ചെക്ക്പോസ്റിന് സമീപം താമസിയ്ക്കുന്ന ജനകിയുടെ പേരക്കിടാങ്ങളും ഇരട്ടകളുമായ അമല്‍, അമൃത എന്നിവരെയാണ് ചെറുവത്തൂര്‍ ഗവ. വെല്‍ഫെയര്‍ യുപി സ്കൂളില്‍ പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തടഞ്ഞത്. അമലിനും അമൃതയ്ക്കും എച്ച്ഐവി ബാധയുള്ളതായി നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
സ്കൂളില്‍ ചേര്‍ന്ന ആദ്യദിവസങ്ങളില്‍ ഇവര്‍ക്ക് പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍ ഇവര്‍ക്ക് എച്ച്ഐവി ബാധയുള്ളതായി അറിഞ്ഞയുടന്‍ പിടിഎ പ്രസിഡന്റ് കെ.വി. രവീന്ദ്രന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ കുട്ടികളെ തടയുകയായിരുന്നു.
ഇതിന് സമാനമായ സംഭവമായിരുന്നു കണ്ണൂരില്‍ നടന്നത്. എന്നാല്‍ അവിടെ നടന്‍ സുരേഷ് ഗോപിയുള്‍പ്പെടെയുള്ളവരുടെ ബോധവല്ക്കരണത്തെ തുടര്‍ന്ന് എച്ച്ഐവി ബാധയുള്ള അക്ഷരയ്ക്കും അനന്തുവിനും പ്രവേശനം ലഭിച്ചിരുന്നു.












Click it and Unblock the Notifications