ഡാം തകര്‍ന്ന് ഇടുക്കിയില്‍ 5 മരണം
ഇടുക്കി: ജില്ലയിലെ കുളമാവിന് സമീപം പോത്തുമറ്റത്ത് ചെക്കുഡാം തകര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ വീട് തകര്‍ന്ന് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.
ആഗസ്ത് നാല് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. പോത്തുമറ്റം ചാത്തനാട്ട് റെജി (35), ഭാര്യ ജയിനമ്മ (32), മക്കളായ രഞ്ജിത്ത് (10), അജിത (ആറ്), അഭിജിത്ത് (നാല്) എന്നിവരാണ് മരിച്ചത്.
ചൊവാഴ്ച വൈകുന്നേരം മുതല്‍ പെയ്യുന്ന അതിശക്തമായ മഴയെ തുടര്‍ന്നാണ് ചെക്ക് ഡാം തകര്‍ന്നത്. ചെക്ക് ഡാമിന്റെ താഴ്ഭാഗത്തായിരുന്ന റെജിയുടെ വീട് ഡാം തകര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. റെജിയുടെ വീടിന് സമീപമുള്ള അംബികയുടെ വീടും ശക്തമായ ഒഴുക്കില്‍ തകര്‍ന്നു.
കുളമാവ് ഐഎച്ച്പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച രഞ്ജിത്ത്. അപകടത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോസസ്ഥരും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രാവിലെ പത്ത് മണിയോടെയാണ് രഞ്ജിത്തിന്റെ മൃതദേഹം കണ്ടുകിട്ടിയത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു.
ഇടുക്കിയില്‍ 19.25 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഇത് റെക്കോഡാണ്. ഇടുക്കി ഡാമില്‍ രണ്ടടി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പേമാരിയെ തുടര്‍ന്ന് പമ്പ, മണിമല ആറുകള്‍ കരകവിഞ്ഞൊഴുകുകയാണ്.












Click it and Unblock the Notifications