മുന്‍ എംഎല്‍എ വി.കേശവന്‍ അന്തരിച്ചു
ആലപ്പുഴ: പന്തളം മുന്‍എംഎല്‍എയും സിപിഎം നേതാവുമായ വി.കേശവന്‍ ആഗസ്ത് നാല് ബുധനാഴ്ച പുലര്‍ച്ചെ അന്തരിച്ചു. 68 വയസ്സായിരുന്നു.
സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് നടക്കും. നിര്യാണത്തില്‍ അനുശോചിയ്ക്കുന്നതിന്റെ ഭാഗമായി ഭരണിക്കാവ്പ്രദേശത്ത് ഹര്‍ത്താലാണ്. നെഞ്ചുവേദനയെത്തുടര്‍ന്ന് മാവേലിക്കര തട്ടാരമ്പലം പിഎസ്എം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അന്ത്യം സംഭവിച്ചു.
മൂന്ന് തവണ അദ്ദേഹം പന്തളം നിയോജകമണ്ഡലം എംഎല്‍എയായിരുന്നു. രണ്ട് തവണ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു.
കേരള കര്‍ഷകതൊഴിലാളി യൂണിയന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പൊന്നമ്മയാണ് ഭാര്യ. ബീന, മഞ്ജു എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications