കോവളം കൊട്ടാരം കൈമാറി: ഹസ്സന്‍
തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യവ്യക്തിയ്ക്ക് കൈമാറിയെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മന്ത്രി എം.എം. ഹസ്സന്‍.
മന്ത്രിസഭ പരിശോധിച്ച രേഖകളിലാണ് ഇക്കാര്യം മനസ്സിലായതെന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവളം കൊട്ടാരം സ്വകാര്യവ്യക്തിയ്ക്ക് കൈമാറിയിട്ടില്ലെന്ന മുഖ്യമന്ത്രി എ.കെ. ആന്റണിയും മന്ത്രി പി. ശങ്കരനും നിയമസഭയില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് കടകവിരുദ്ധമായ അഭിപ്രായമാണ് ഹസ്സന്‍ പറഞ്ഞിരിക്കുന്നത്.
കേന്ദ്രത്തിലെ കഴിഞ്ഞ സര്‍ക്കാര്‍ സ്വകാര്യവല്ക്കരണത്തിന്റെ ഭാഗമായി ഹോട്ടലിനൊപ്പം കൊട്ടാരവും കൈമാറിയിരുന്നു. കൊട്ടാരം സംരക്ഷിയ്ക്കാനാണ് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്. ഇക്കാര്യം പഠിയ്ക്കാന്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചിട്ടുണ്ട്. -ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications