കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുള്‍പൊട്ടല്‍: കുറ്റ്യാടിയില്‍ 9 മരണം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കുറ്റ്യാടിക്കടുത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒമ്പത് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. കുറ്റ്യാടിക്കടുത്ത് തൊട്ടിപ്പാളത്തിനടുത്ത് നെല്ലിക്കുന്നിലാണ് ദുരന്തം ഉണ്ടായത്. ആഗസ്ത് നാല് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. കൂടുതല്‍ പേര്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ തുടര്‍ച്ചയായി മഴ പെയ്യുകയാണ്. കോഴിക്കോട് ജില്ലയില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കേണ്ടി വന്നു.

ബുധനാഴ്ച രാവിലെ ഇടുക്കിയില്‍ നടന്ന ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ബുധനാഴ്ച മാത്രം കേരളത്തില്‍ ഉരുള്‍പൊട്ടലില്‍ 12 പേര്‍ മരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X