മെറിറ്റ് സീറ്റുകളില്‍ സബ്സിഡി നല്‍കില്ല
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് ഫീസിനത്തിലായി സബ്സിഡി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
ആഗസ്ത് നാല് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സുപ്രിം കോടതി വിധിയുടെ പ്രത്യേക സാഹചര്യത്തില്‍ സ്വാശ്രയ പ്രൊഫഷണല്‍ കോളജ് നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരും. ഇതിന് സിപിഎമ്മിന്റെയും ബിജെപിയുടെയും പിന്തുണയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ അധ്യയനവര്‍ഷം ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്പ് സ്വാശ്രയ പ്രൊഫഷണല്‍ കോളജ് നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ പെടുത്താനാവില്ലെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications