മഴ: വയനാട്ടില്‍ സ്കൂളുകള്‍ക്ക് അവധി
കല്‍പറ്റ: കനത്തമഴ വയനാട്ടില്‍ ഭീതിവിതയ്ക്കുകയാണ്. ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കരുതുന്നു.
ദുരന്തസാധ്യത കണക്കിലെടുത്ത് ആഗസ്ത് നാല് ബുധനാഴ്ച ചേര്‍ന്ന ക്രൈസിസ് മാനേജ്മെന്റ് സമിതിയുടെ യോഗം ജില്ലയിലെ സ്കൂളുകള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
ആറ് മണിക്കൂര്‍ കൂടുമ്പോള്‍ ജില്ലയില്‍ സ്ഥിതിഗതികള്‍ ക്രൈസിസ് മാനേജ്മെന്റ് സമിതിയോഗം വിലയിരുത്തി വരുന്നു. വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലും പ്രത്യേക നിരീക്ഷണം നടത്താന്‍ ഉന്നതോദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications