കശ്മീര്‍: 7 ജവാന്മാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തീവ്രവാദികള്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ ഏഴ് ജവാന്മാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു കമാന്ററും ഉള്‍പ്പെടുന്നു. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കുണ്ട്.
രാജ്ബാഗ് പ്രദേശത്തെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആഗസ്ത് നാല് ബുധനാഴ്ചയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അല്‍-മദീന, അല്‍-മന്‍സൂരിയന്‍ എന്നീ സംഘടനകളില്‍പ്പെട്ട രണ്ട് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു.
തീവ്രവാദികള്‍ പതുങ്ങിയിരുന്ന കെട്ടിടത്തിലേക്ക് സിആര്‍പിഎഫ് ജവാന്മാര്‍ ഇരച്ചുകയറാന്‍ ശ്രമിച്ചതാണ് ഇത്രയും ആളപായത്തിന് കാരണമായത്. തീവ്രവാദികള്‍ ജവാന്‍മാര്‍ക്ക് നേരെ നിറയൊഴിയ്ക്കുകയായിരുന്നു. കമാന്‍ഡര്‍ ഉള്‍പ്പെടെ ഏഴ്പേര്‍ ഇതില്‍ കൊല്ലപ്പെട്ടു. പിന്നീട് കൂടുതല്‍ സിആര്‍പിഎഫ് ജവാന്മാര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. മറ്റേയാളെപ്പറ്റി വിവരമില്ല.
ഒരാഴ്ചയ്ക്കകം സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.












Click it and Unblock the Notifications