കെ.എം. മാണിയെ തടഞ്ഞു
കുളമാവ്: തൊടുപുഴയിലെ കുളമാവില്‍ അഞ്ചു പേരുടെ മരണത്തിന് കാരണമായ ചെക്ക് ഡാം ആഗസ്ത് അഞ്ച് വ്യാഴാഴ്ച സന്ദര്‍ശിയ്ക്കാനെത്തിയ റവന്യൂ മന്ത്രി മാണിയെ നാട്ടുകാര്‍ തടഞ്ഞു.
സര്‍ക്കാരിന്റെ അനാസ്ഥമൂലമാണ് ദുരന്തമുണ്ടായതെന്നായിരുന്നു നാട്ടുകാരുടെ വാദം. ചെക്ക് ഡാം നിര്‍മ്മിച്ച മാത്യുസ്റീഫനെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുളമാവില്‍ 15 മിനിറ്റ്നേരം നാട്ടുകാരുടെ സംഘം മന്ത്രിയെ തടഞ്ഞുവച്ചു.
അന്വേഷിച്ച് വേണ്ട നടപടിയെടുക്കാമെന്ന് സമ്മതിച്ചപ്പോഴാണ് നാട്ടുകാര്‍ മാണിയെ വിട്ടയച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ വീടുകളും മന്ത്രി സന്ദര്‍ശിച്ചു. മന്ത്രി സി.എഫ്. തോമസും മാണിയോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications