സ്വാശ്രയ പ്രവേശനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ ഈ വര്‍ഷം മാനേജ്മെന്റ് സീറ്റുകളിലേക്ക് നടത്തിയ മെഡിക്കല്‍-ഡെന്റല്‍ പ്രവേശനം ഹൈക്കോടതി റദ്ദാക്കി.
സര്‍ക്കാരിന്റെ പ്രവേശനപരീക്ഷാകമ്മീഷണര്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്ന് മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രവേശനം നടത്താന്‍ ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ ഉത്തരവിട്ടു. ഈ പ്രവേശനം ആഗസ്ത് 31നുള്ളില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജൂണ്‍ 13ന് സ്വാശ്രയമാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനപരീക്ഷ സാധുവല്ലെന്നും ഹൈക്കോടതി വിധിച്ചു. സുപ്രീംകോടതി നിയോഗിച്ച ജസ്റിസ് കെ.ടി. തോമസ് കമ്മീഷന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷ നടത്തേണ്ടിയിരുന്നത്. ഇത് സ്വാശ്രയമാനേജ്മെന്റ് കോളെജുകള്‍ ധിക്കരിച്ചു.












Click it and Unblock the Notifications