Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീംകോടതി വിധി അനുസരിയ്ക്കും: സൂപ്പി

തിരുവനന്തപുരം: സ്വാശ്രയകോളെജ് പ്രവേശനത്തില്‍ സുപ്രീംകോടതി വിധി അനുസരിയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി.

ആഗസ്ത് അഞ്ച് വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്വാശ്രയ കോളെജുകളെ പ്രവര്‍ത്തിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന് അദ്ദേഹം ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളോട് ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധി അനുസരിച്ചേ പ്രവേശനം നടക്കൂ. 50 ശതമാനം മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസ് എന്ന നിയമം ഇനി നടപ്പാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അക്രമസമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ സ്വാശ്രയകോളെജുകളെ പ്രവര്‍ത്തിയ്ക്കാന്‍ അനുവദിയ്ക്കണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+