വിദ്യാര്‍ത്ഥികള്‍ ചര്‍ച്ച ബഹിഷ്കരിച്ചു
തിരുവനന്തപുരം: സ്വാശ്രയകോളെജ് പ്രശ്നം പരിഹരിയ്ക്കാന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി തിരുവനന്തപുരത്ത് ആഗസ്ത് അഞ്ച് വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത ചര്‍ച്ച ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകള്‍ ബഹിഷ്കരിച്ചു. ചര്‍ച്ചയുടെ അന്ത്യഘട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നത്.
രജനിയുടെ മരണത്തെതുടര്‍ന്നുണ്ടായ പ്രക്ഷോഭം അവസാനിപ്പിയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച സംഘടനാനേതാക്കള്‍ പക്ഷെ സ്വാശ്രയവിദ്യാഭ്യാസരംഗത്തെ കച്ചവടവല്ക്കരണത്തിനെതിരായ സമരം തുടരുമെന്ന് അറിയിച്ചു.
സമരം സ്വാശ്രയകോളെജുകളിലേക്ക്കൂടി വ്യാപിപ്പിയ്ക്കുമെന്ന് വിദ്യാര്‍ത്ഥിനേതാക്കള്‍ അറിയിച്ചു. 50 ശതമാനം മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ കോളെജുകളിലെ ഫീസ് മാത്രമേ ഏര്‍പ്പെടുത്താവൂ എന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ ഉറച്ചുനില്ക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധി പിന്തുടരാനേ കഴിയൂ എന്ന നിലപാടിലാണ് മന്ത്രി നാലകത്ത് സൂപ്പി. പട്ടികജാതി-വര്‍ഗ്ഗ ക്ഷേമമന്ത്രി കുട്ടപ്പനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications