പൊലീസിനെതിരെ നടപടിവേണം: വെങ്കയ്യ
തിരുവനന്തപുരം: കോവളം കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ദേശീയപ്രസിഡന്റ് വെങ്കയ്യ നായിഡു.
ആഗസ്ത് അഞ്ച് വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതല്ലെങ്കില്‍ രാജവ്യാപകമായി ബിജെപി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതിക്രൂരമായ ലാത്തിച്ചാര്‍ജ്ജാണ് കോവളത്ത് നടന്നത്. ഒന്നുകില്‍ പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയായിരിക്കണം. അതല്ലെങ്കില്‍ പൊലീസുകാരോട് ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് നടത്താന്‍ മുകളില്‍ നിന്ന് ഉത്തരവുണ്ടായിരിക്കണം. എന്തായാലും ഈ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വെങ്കയ്യ പറഞ്ഞു.












Click it and Unblock the Notifications