Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവ്യ പ്രസവിച്ചു; ആണ്‍കുഞ്ഞ്

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നിന്നുള്ള നാടുകടത്തല്‍ ഭീഷണിയില്‍ കഴിയുന്ന മലയാളിയായ ഡോക്ടര്‍ ദിവ്യ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ മര്‍ദനിലെ ആശുപത്രിയിലായിരുന്നു പ്രസവം.

പാകിസ്ഥാന്‍ സ്വദേശിയായ അമന്‍ഖാനെ വിവാഹം കഴിച്ചശേഷം പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കിയ ദിവ്യയ്ക്ക് ഈയിടെ പാക് സര്‍ക്കാര്‍ പൗരത്വം നിഷേധിച്ചിരുന്നു. ഗര്‍ഭിണിയായതിനാല്‍ പ്രസവിയ്ക്കുന്നതുവരെ പാകിസ്ഥാനില്‍ കഴിയാന്‍ ആഭ്യന്തരമന്ത്രാലയം അനുവദിച്ചിരുന്നു. ദിവ്യയുടെ പൗരത്വപ്രശ്നത്തില്‍ പെഷവാര്‍ ഹൈക്കോടതി സപ്തംബര്‍ ഒമ്പതിന് വാദം കേട്ട് തുടങ്ങും. പൗരത്വം കിട്ടിയില്ലെങ്കില്‍ സപ്തംബറില്‍ തന്നെ ദിവ്യയ്ക്കും ഭര്‍ത്താവിനും പാകിസ്ഥാന്‍ വിടേണ്ടിവരും.

ഹഫ്സയ്ക്ക് പൗരത്വം ലഭിയ്ക്കാത്തിനാല്‍ തന്റെ ഭാര്യയും കുടുംബവും അങ്ങേയറ്റം ദുരിതത്തിലൂടെ കടന്നുപോവുകയാണെന്ന് അമന്‍ഖാന്‍ പറഞ്ഞു. കുഞ്ഞിന്റെ ഭാവിയെപ്പറ്റിയും അമന്‍ഖാനും ദിവ്യയ്ക്കും ഉല്ക്കണ്ഠയുണ്ട്.

റഷ്യയില്‍ മെഡിസിന്‍ പഠനത്തിന് പോയ ദിവ്യ കായംകുളത്തുള്ള ദയാനന്ദന്‍-വസന്ത ദമ്പതികളുടെ മകളാണ്. അമന്‍ഖാനെ വിവാഹം കഴിച്ച ശേഷം ഇസ്ലാംമതത്തിലേക്ക് മാറിയ ദിവ്യയുടെ ഇപ്പോഴത്തെ പേര് ഹഫ്സ എന്നാണ്. പാകിസ്ഥാന്‍ പൗരത്വം നിഷേധിയ്ക്കുന്നതറിഞ്ഞ് മകളെയും ഭര്‍ത്താവിനെയും കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ദയാനന്ദന്‍-വസന്ത ദമ്പതികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+