ഇന്ത്യക്കാരെ രക്ഷിയ്ക്കാന്‍ കഴിയില്ല: യുഎസ്
വാഷിംഗ്ടണ്‍: ഇറാഖില്‍ ഇന്ത്യക്കാരുടെയും മറ്റ് ദക്ഷിണഏഷ്യന്‍ ജീവനക്കാരുടെയും സുരക്ഷ തങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയില്ലെന്ന് യുഎസ്. യുഎസ് ആഭ്യന്തരവക്താവ് റിച്ചാര്‍ഡ് ബൗച്ചറാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
ഇറാഖിലേക്ക് പോകുന്ന എല്ലാ ജീവനക്കാരുടെയും സുരക്ഷ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയില്ല. അവിടുത്തെ സ്ഥിതിവിശേഷം അങ്ങിനെയാണ്. അപകടകരമായ സ്ഥലമാണത്. സഖ്യസേനയ്ക്കെതിരെ മാത്രമല്ല, എല്ലാ കേന്ദ്രങ്ങള്‍ക്കു നേരെയും അവിടെ അപായകരമായ ആക്രമണമാണ് നടക്കുന്നത്. - ബൗച്ചര്‍ പറഞ്ഞു.
യുഎസ് സഖ്യസേനയുടെ ഭാഗമല്ലാത്ത രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലെ ജീവനക്കാരെ യുഎസ് സംരക്ഷിയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൗച്ചര്‍. ഇറാഖി സര്‍ക്കാരുമായി ചേര്‍ന്ന് കുറെക്കൂടി സുരക്ഷനിറഞ്ഞ അന്തരീക്ഷം കെട്ടിപ്പൊക്കാനാണ് ശ്രമിയ്ക്കുന്നത്. പക്ഷെ എല്ലാ ജീവനക്കാരുടെയും സുരക്ഷ ഇപ്പോള്‍ യുഎസിന് വാഗ്ദാനം ചെയ്യാനാവില്ല. - ബൗച്ചര്‍ വിശദീകരിച്ചു.












Click it and Unblock the Notifications